കേരളം

kerala

By

Published : May 13, 2019, 9:01 AM IST

Updated : May 13, 2019, 11:00 AM IST

ETV Bharat / state

ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ തുടങ്ങി; ആദ്യം പ്രവേശിച്ചത് കണിമംഗലം ശാസ്താവ്

വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങായ മഠത്തില്‍വരവ് പതിനൊന്നു മണിയോടെ ആരംഭിക്കും

കണിമംഗലം ശാസ്താവ്

തൃശ്ശൂർ:പൂര നഗരിയെ ആവേശത്തിലാക്കി ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ തുടങ്ങി. തെക്കേഗോപുര നടയിലൂടെ ആദ്യം പ്രവേശിച്ച് കണിമംഗലംശാസ്താവ്. പ്രായമേറിയ കണിമംഗലം ശാസ്താവിന് നേരത്തെ എത്തുന്നുന്നതിനാണ് ഇന്നലെ നെയ്തലക്കാവ് ഭഗവതി അനുവാദം ചോദിക്കാൻ എത്തിയത്. അതിരാവിലെ കണിമംഗലം ശാസ്താക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പെട്ട പൂരം എഴുമണിയോടെ വടക്കുംനാഥ സന്നിധിയിലെത്തി. തെക്കേ ഗോപുര നടയിലൂടെ അകത്തു കയറിയ ശാസ്താവ് ക്ഷേത്രം ചുറ്റി പടിഞ്ഞാറെ നടയിലൂടെ പുറത്തെത്തി. പിന്നീട് ഒന്നിനു പുറകെ ഒന്നായി ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തും. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങായ മഠത്തില്‍വരവ് പതിനൊന്നു മണിയോടെ ആരംഭിക്കും.

ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ തുടങ്ങി; ആദ്യം പ്രവേശിച്ചത് കണിമംഗലം ശാസ്താവ്
പിന്നീട് പ്രശസ്തമായ മഠത്തില്‍ വരവ് പഞ്ചവാദ്യത്തോടെയാണ് എത്തുന്നത് തുർന്ന് പാണ്ടിമേളവും.12 മണിയോടെ പാറമേക്കാവ് ഭഗവതിയുടെ ഇറക്കി എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലെത്തും. 2.10ന് ഇലഞ്ഞിത്തറമേളം തുടങ്ങും. ഇതിനുശേഷമാണ് കുടമാറ്റം. നാളെ പുലര്‍ച്ചെ നാലുമണിക്ക് വെടിക്കെട്ട്.സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും. വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഇന്നലെ രാവിലെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തെക്കേഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്തത്.
Last Updated : May 13, 2019, 11:00 AM IST

ABOUT THE AUTHOR

...view details