കേരളം

kerala

ETV Bharat / state

ദശപുഷ്‌പങ്ങളില്‍ നിന്ന് കർക്കടക കഞ്ഞി; 12 ഇനം കഞ്ഞി കുടിക്കാം തൃശൂർ കുടുംബശ്രീയില്‍ - trissur womens food court news

കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൃശൂരിലെ വിമൻസ് ഫുഡ് കോർട്ടില്‍ 12 ഇനം ഔഷധ കഞ്ഞികളാണ് ഒരുക്കിയിരിക്കുന്നത്. അടാട്ട് അമൃത് എന്ന ഔഷധ കഞ്ഞി, പാൽ കഞ്ഞി, ഗോതമ്പ് കഞ്ഞി, ഓട്‌സ് കഞ്ഞി തുടങ്ങി നിരവധി കഞ്ഞികൾ തൃശൂരിലെ വുമണ്‍സ് ഫുഡ്‌ കോർട്ടിൽ ലഭ്യമാണ്.

തൃശൂർ കുടുംബശ്രീ  കർക്കട കഞ്ഞി വാർത്ത  കർക്കടക മാസം വാർത്ത  തൃശൂർ വിമൻസ് ഫുഡ് കോർട്ട്  കൊവിഡ് പ്രോട്ടോകോൾ  trissur kudumbasree news  karakkidaka kanji news  trissur womens food court news  trissur news
കർക്കടകത്തില്‍ ദശപുഷ്‌പങ്ങൾ ചേർത്ത ഔഷധ കഞ്ഞിയുമായി തൃശൂർ കുടുംബശ്രീ

By

Published : Jul 16, 2020, 12:56 PM IST

Updated : Jul 16, 2020, 3:51 PM IST

തൃശൂർ: കർക്കടക മാസത്തെ ആരോഗ്യ ചികിത്സയുടെ ഭാഗമായി ദശപുഷ്പങ്ങളില്‍ നിന്ന് കഞ്ഞി തയ്യാറാക്കുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന തൃശൂരിലെ വിമൻസ് ഫുഡ് കോർട്ട്. പകർച്ചവ്യാധികളെ ചെറുക്കാനും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിയുന്ന 12 ഇനം ഔഷധ കഞ്ഞികളാണ് കുടുംബശ്രീ തയ്യാറാക്കുന്നത്. ഓയിസ്ക ഇന്‍റർനാഷണലിനൊപ്പം തുടർച്ചയായ ആറാം വർഷമാണ് കർക്കടക മാസത്തിൽ വിമൻസ് ഫുഡ്‌ കോർട്ടിൽ കഞ്ഞി തയ്യാറാക്കുന്നത്. കേരള സർക്കാരിന്‍റെ ഔഷധി പഞ്ചകർമയുടെ സഹകരണവും ഇവർക്കുണ്ട്.

ദശപുഷ്‌പങ്ങളില്‍ നിന്ന് കർക്കടക കഞ്ഞി: 12 ഇനം കഞ്ഞി കുടിക്കാം തൃശൂർ കുടുംബശ്രീയില്‍

കർക്കടക മാസത്തില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതിനാൽ പരമ്പരാഗതമായ ഔഷധക്കൂട്ടുകൾ ചേർത്താണ് കഞ്ഞി തയ്യാറാക്കുക. ദശപുഷ്പങ്ങൾ ചേർത്ത കർക്കടക കഞ്ഞിയാണ്‌ ഇത്തവണത്തെ പ്രത്യേകത. പൂവാംകുറന്നൽ, കഞ്ഞുണ്ണി, മുയൽച്ചെവിയൻ, മുക്കുറ്റി തുടങ്ങിയ പത്തിനം പുഷ്പങ്ങൾ ഉണക്കി പൊടിച്ച്‌ ചേർത്താണ് ദശപുഷ്പം കഞ്ഞി തയാറാക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷിക്ക് ഏറ്റവും ഉത്തമമാണെന്ന് ഔഷധി പഞ്ചകർമ ആശുപത്രി സൂപ്രണ്ട് ഡോക്ടർ രജിതൻ പറയുന്നു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ കെ.രാജന് പ്രമുഖ നടൻ ജയരാജ് വാര്യർ കഞ്ഞി വിളമ്പി. ദശപുഷ്പ്പ കഞ്ഞിക്ക് പുറമെ 30 തരം പൊടികൾ ചേർത്ത അടാട്ട് അമൃത് എന്ന ഔഷധ കഞ്ഞി, പാൽ കഞ്ഞി, ഗോതമ്പ് കഞ്ഞി, ഓട്‌സ് കഞ്ഞി തുടങ്ങി 11 ഇനം കഞ്ഞികളും തൃശൂരിലെ വുമണ്‍സ് ഫുഡ്‌ കോർട്ടിൽ ലഭിക്കും. കുടുംബശ്രീയുടെ അന്നശ്രീ ആപ്പിലൂടെ ഓൺലൈൻ വഴിയും കഞ്ഞി ലഭ്യമാണ്.

Last Updated : Jul 16, 2020, 3:51 PM IST

ABOUT THE AUTHOR

...view details