തൃശൂരിൽ 649 പേര്‍ക്ക് കൊവിഡ്
തൃശൂര്‍: ജില്ലയില്‍ 649 പേര്‍ക്ക് കൂടി കൊവിഡ്. സമ്പർക്കം വഴി 629 പേർക്കും അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 604 പേര് രോഗമുക്തരായി. ജില്ലയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 5849 ആണ്. തൃശൂര്‍ സ്വദേശികളായ 86 പേര് മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ സ്ഥീരികരിച്ച ആകെ കൊവിഡ് കേസുകൾ 73,580 ആണ്. ആകെ 67,203 പേർ രോഗമുക്തരായി.