കേരളം

kerala

ETV Bharat / state

ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷം - TRADEUNION RALLY at trisur

ശബരിമല തീര്‍ത്ഥാടകരെ സാരമായി ബാധിച്ചു. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവ്.

തൃശൂരില്‍ നേരിയ സംഘര്‍ഷങ്ങള്‍  ദേശീയ പണിമുടക്ക്  സംയുക്ത ട്രേഡ് യൂണിയൻ  എം.എം വർഗ്ഗീസ്  TRADEUNION RALLY at trisur  TRADEUNION RALLY
ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷങ്ങള്‍

By

Published : Jan 8, 2020, 1:41 PM IST

തൃശൂര്‍: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ തൃശൂരില്‍ നേരിയ സംഘര്‍ഷം. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. ചരക്ക് ലോറികളും ടാക്സി വാഹങ്ങളുമാണ് തടഞ്ഞത്. ജില്ലയില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുരുങ്ങിയ ഹാജര്‍ നില മാത്രമാണ് രേഖപ്പെടുത്തിയത്. മിക്ക സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്.

സ്വകാര്യബസുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കുമൊപ്പം കെ.എസ്.ആർ.ടി.സി ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതിനാല്‍ ജില്ലയില്‍ ഗാതാഗതം പൂര്‍ണമായിരുന്നു. നാമമാത്രം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ഹോട്ടലുകള്‍ തുറക്കാത്തത് ശബരിമല തീര്‍ഥാടകരെ സാരമായി ബാധിച്ചു. ദൂരദേശങ്ങളില്‍ നിന്നും ഏത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭിക്കാതെ വലഞ്ഞു. അതേസമയം തീര്‍ഥാടകര്‍ക്കായി വടക്കുംനാഥ ക്ഷേത്രത്തിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സംയുക്ത ട്രേഡ് യൂണിയനുകൾ സംഘമായും വിവിധ സർവീസ് സംഘടനകൾ ഒറ്റക്കും തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയനുകൾ സംഘമായും വിവിധ സർവ്വീസ് സംഘടനകൾ ഒറ്റക്കും തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയൻ തൃശൂർ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പങ്കെടുത്തു.

ABOUT THE AUTHOR

...view details