തൃശൂര്‍: ആമകളെ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മിക്കുന്നതിനിടെ നെന്മണിക്കരയില്‍ ഒരാൾ അറസ്റ്റിലായി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനോജാണ് പിടിയിലായത്. തൃശൂർ- ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ നിര്‍മാണം കണ്ടെത്തിയത്.
ആമകളെ ഉപയോഗിച്ച് വ്യാജമദ്യ നിര്‍മാണം; ഒരാൾ അറസ്റ്റില്‍ - തൃശൂര്‍ ചാരായ നിര്‍മാണം
മൂന്ന് ആമകൾ, 400 ലിറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലിറ്റർ സ്‌പിരിറ്റ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി
ആമകളെ ഉപയോഗിച്ച് വ്യാജമദ്യ നിര്‍മാണം; ഒരാൾ അറസ്റ്റില്‍
ഇയാളുടെ വീട്ടിൽ നിന്നും മൂന്ന് ആമകൾ, 400 ലിറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലിറ്റർ സ്‌പിരിറ്റ്, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിൽ നിരവധി വ്യാജമദ്യ നിര്‍മാണസംഘങ്ങളെ എക്സൈസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്‍റെ തീരുമാനം.