തൃശ്ശൂര്‍: ബ്രാഹ്‌മണര്‍ക്കു മാത്രമായി ക്ഷേത്രത്തില്‍ ശൗചാലയം ഒരുക്കിയ തൃശ്ശൂരിലെ ക്ഷേത്രത്തിൽ ചിത്രങ്ങൾ സാമൂഹികമാധ്യത്തില്‍ പ്രചരിച്ചതോടെ തിരുത്തി ദേവസ്വം ബോർഡ്. തൃശ്ശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിനോട് ചേര്‍ന്ന മൂന്ന് ശൗചാലയങ്ങളിലൊന്നിലാണ് ബ്രാഹ്‌മിണ്‍സ് എന്ന് രേഖപ്പെടുത്തിയത്. ഇതോടെ ചിത്രം വിവാദമായി. ഡി.വൈ.എഫ്.ഐ വിൽവട്ടം മേഖലാ കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർക്ക് നൽകിയ പരാതിയെത്തുടര്‍ന്ന് വിവാദ ബോര്‍ഡ് നീക്കം ചെയ്‌തത്.
ബ്രാഹ്മണര്‍ക്ക് പ്രത്യേക ശൗചാലയം: ബോര്‍ഡ് തിരുത്തി ദേവസ്വം - കൊച്ചിന്‍ ദേവസ്വം
ഡി.വൈ.എഫ്.ഐ വിൽവട്ടം മേഖലാ കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർക്ക് നൽകിയ പരാതിയെത്തുടര്‍ന്ന് വിവാദ ബോര്‍ഡ് നീക്കം ചെയ്‌തത്.
തൃശ്ശൂർ നഗരത്തോട് ചേർന്നു കിടക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ മൂന്ന് ശൗചാലയങ്ങളിലൊന്നിലാണ് ബ്രാഹ്‌മിണ്‍സ് എന്ന് രേഖപ്പെടുത്തിയത്. പുരുഷന്‍മാര്‍, സ്‌ത്രീകള്‍ എന്നിങ്ങനെ എഴുതിയ രണ്ട് ശൗചാലയങ്ങളോട് ചേര്‍ന്നാണ് ബ്രാഹ്‌മിണ്‍സ് എന്നെഴുതിയ ശൗചാലയമുള്ളത്. ക്ഷേത്രക്കുളത്തിനോട് ചേര്‍ന്ന് പൊതുറോഡിലേക്ക് കയറുന്നിടത്താണ് ശൗചാലയം.
വിവാദമായതോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ബ്രാഹ്‌മിണ്‍സ് എന്ന ചുവരെഴുത്ത് ശുചിമുറിയുടെ മുകളില്‍നിന്നു നീക്കംചെയ്‌തു. മാധ്യമ പ്രവർത്തകനായ അരവിന്ദ് ജി. ക്രിസ്‌റ്റോ, കണ്ണൻ പി.കെ എന്നിവർ ഈ ചിത്രം പകര്‍ത്തി സാമൂഹികമാധ്യത്തില്‍ പോസ്‌റ്റ് ചെയ്‌തത് വൈറലാകുകയായിരുന്നു.