തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. ഇന്നലെ രാവിലെ 10:40 ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തട്ടിത്തുറന്നതോടെയാണ് പൂരത്തിനു തുടക്കമിട്ടത്. ഇന്ന് പുലര്‍ച്ചെ ഘടകപൂരങ്ങളുടെ വരവോടെ പൂരനഗരി ആവേശത്തിലാകും. രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്‍റെ മണ്ണിലേക്ക് എത്തും. 11നു പഴയ നടക്കാവിൽ മഠത്തിൽ മുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കുംനാഥക്ഷേത്രത്തില്‍ പ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45ന് ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകീട്ട് 5.30ന് തെക്കേഗോപുരനടയില്‍ കുടകളിലെ മികവിനായി തിരുവമ്പാടിയും പാറമേക്കാവും മത്സരിക്കുന്ന കുടമാറ്റത്തിന് തുടക്കമാവും. രാത്രി 11ന് പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യം. പുലര്‍ച്ച മൂന്നിന് ആകാശത്ത് വർണ്ണവിസ്മയങ്ങളൊരുക്കി വെടിക്കെട്ട്. നാളെ പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 11 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങും.
വർണ്ണവിസ്മയങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന് - പകല്‍പ്പൂരം
ഉച്ചക്ക് 2 മണിക്ക് ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളവും വൈകിട്ട് 5.30ന് കുടമാറ്റം നടക്കും. പുലര്‍ച്ച മൂന്നിന് വർണ്ണവിസ്മയങ്ങളൊരുക്കി വെടിക്കെട്ട്.
വർണ്ണവിസ്മയങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്
ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് തൃശ്ശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പൊലീസ്, വനിതാ പൊലീസ് എന്നിങ്ങനെ ശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക.