തൃശ്ശൂരില്‍ പീഡന കേസ് പ്രതിയെ വെട്ടിക്കൊന്നു - pocso case accuse murder
08:29 October 07
എളനാട് സ്വദേശി സതീഷ് (38) ആണ് കൊല്ലപ്പെട്ടത്.
തൃശ്ശൂർ: തൃശ്ശൂർ ചേലക്കരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എളനാട് സ്വദേശി സതീഷ് (38) ആണ് കൊല്ലപ്പെട്ടത്. തിരുമണി കോളനിക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ വച്ചു വെട്ടേറ്റ ഇയാളെ തൊട്ടടുത്ത വീടിന്‍റെ മുന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ താമസക്കാരനാണ് പുലർച്ചെ മൃതദേഹം കണ്ടത്.
സംഭവത്തിൽ ചേലക്കര പൊലീസ് അന്വേഷണം തുടങ്ങി. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ജയിലിലായിരുന്നു. രണ്ട് മാസത്തെ പരോളിൽ നാട്ടിലെത്തിയതാണ് സതീഷ്.