കേരളം

kerala

ETV Bharat / state

തൃശൂരിൽ 625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഉറവിടം അറിയാത്ത അഞ്ച് കൊവിഡ് കേസുകളും ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്

By

Published : Dec 8, 2020, 7:22 PM IST

thrissur covid tally  covid new cases thrissur  covid 19 in thrissur  തൃശൂരിലെ കൊവിഡ് കണക്ക്  തൃശൂർ പുതിയ കൊവിഡ് കേസുകൾ  തൃശൂരിലെ ഇന്നത്തെ കൊവിഡ് കണക്ക്
തൃശൂരിൽ 625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: ജില്ലയില്‍ 625 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇവരില്‍ അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 700 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6262 ആണ്. തൃശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 63,483 ആണ്. 56,750 പേരാണ് ആകെ രോഗമുക്തരായി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details