തൃശ്ശൂര്‍: മഴ കുറഞ്ഞെങ്കിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വെള്ളക്കെട്ടിന് ശമനമായില്ല. കാട്ടൂർ, കാറളം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് തുടരുന്നത്. പ്രദേശത്ത് ബസ് ഗതാഗതം നിലച്ചു. കിഴക്കൻ മേഖലയില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് കാട്ടൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരാൻ കാരണം.
തൃശ്ശൂരില്‍ മഴക്ക് ശമനം; വെള്ളക്കെട്ട് തുടരുന്നു - മഴ
കാട്ടൂർ, കാറളം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് തുടരുന്നത്
തൃശ്ശൂരില്‍ മഴക്ക് ശമനം
കരഞ്ചിറ -നന്തി റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം കാട്ടൂരിൽ നിന്നും കാറളത്തു നിന്നും തൃശ്ശൂരിലേക്കുമുള്ള വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാട്ടൂരിൽ അഞ്ചും കാറളത്ത് രണ്ടും ദുരിതാശ്വസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കാറളത്തെ ഇളം പുഴ, ആലുക്കൽ കടവ് പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റ് ,തേക്കുമൂല, ചെമ്പൻചാൽ, വലക്കഴ, ഇട്ടിക്കുന്ന്, മുനയം, മാങ്കുറ്റി തറ, തുടങ്ങി പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
Last Updated : Aug 13, 2019, 11:45 PM IST