തൃശൂർ: തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസിലെ കെ.രാമനാഥൻ 993 വോട്ടുകൾക്കാണ് വിജയിച്ചത്. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇടത് സ്വതന്ത്രൻ അഡ്വ.മഠത്തിൽ രാമൻകുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കോർപറേഷനിൽ ഇതോടെ ഇരുമുന്നണികൾക്കും 24 സീറ്റ് വീതമായി.
തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയം - udf won
അതേസമയം എല്‍ഡിഎഫിനോടൊപ്പം തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് വിമതനും മേയറുമായ എം.കെ വര്‍ഗ്ഗീസ് അറിയിച്ചു.
തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയം
കോൺഗ്രസ് വിമതനെ മേയാറാക്കിയുള്ള ഇടതുമുന്നണിയുടെ ഭരണത്തിൽ നിർണായകമാവും പുല്ലഴിയിലെ ഇപ്പോഴത്തെ യുഡിഎഫിന്‍റെ വിജയം. അതേസമയം എല്‍ഡിഎഫിനോടൊപ്പം തന്നെ തുടരുമെന്ന് കോണ്‍ഗ്രസ് വിമതനും മേയറുമായ എം.കെ വര്‍ഗ്ഗീസ് അറിയിച്ചു.
Last Updated : Jan 22, 2021, 4:45 PM IST