കേരളം

kerala

ETV Bharat / state

തൃശൂര്‍ പൂരം നടത്താനുറച്ച് ജില്ല ഭരണകൂടം

സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചായിരിക്കും പൂരം നടത്തുക

Thrissur Pooram  Government will abide by conditions  തൃശൂർ പൂരം  സർക്കാർ നിബന്ധനകൾ  ജില്ലാ ഭരണകൂടം  District Administration  തൃശൂർ
തൃശൂർ പൂരം ; സർക്കാർ നിബന്ധനകൾ പാലിച്ച് മുന്നോട്ട് പോകും: ജില്ലാ ഭരണകൂടം

By

Published : Apr 19, 2021, 6:45 AM IST

തൃശൂർ:കൊവിഡ് മാനദണ്ഡങ്ങൾക്ക് പ്രഥമ പരിഗണന നൽകി തൃശൂർ പൂര ആഘോഷങ്ങൾ മാറ്റു കുറയ്ക്കാതെ നടത്തും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ഉന്നത തല വകുപ്പുമേധാവികളുമായും ജില്ല കലക്ടർ എസ് ഷാനവാസ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി ആളുകളെ നിയന്ത്രിക്കും. പൂരത്തിനെത്തുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇത് പരിശോധിക്കുന്നതിനായി ജില്ല പൊലീസ് വിഭാഗം, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പൂരപ്പറമ്പിൽ വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കും.

സർക്കാർ തീരുമാനപ്രകാരം, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാൻമാർക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിൻ നിർബന്ധമാക്കും. പാപ്പാന് കൊവിഡ് പോസിറ്റീവായാൽ ആനയെ എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി നിർത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ഈ വിഷയം നാളെ നടക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ അറിയിക്കാമെന്നും ജില്ല കലക്ടർ വ്യക്തമാക്കി. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള സമയക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിവരങ്ങളും ചീഫ് സെക്രട്ടറിയുടെ യോഗ ശേഷം അറിയിക്കും. പൂരം എക്സിബിഷൻ തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ പൂരപ്പറമ്പിൽ ചെയ്തു തീർക്കേണ്ട അത്യാവശ്യ ഒരുക്കങ്ങൾ ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തും.

പൂരത്തിൽ പങ്കെടുക്കുന്ന ഇരു ദേവസ്വങ്ങളുടെയും കലാകാരന്മാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൽ കൊവിഡ് നിബന്ധനകളില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കണം. കൊവിഡ് രോഗവ്യാപനം കൂടിയാൽ നഗരപ്രദേശങ്ങളിൽ കണ്ടയ്ൻമെൻ്റ് സോണുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കും. എന്നാൽ പൂരത്തിൻ്റെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികളും കൈകൊള്ളും.

ABOUT THE AUTHOR

...view details