തൃശൂര്‍: യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 2008 സെപ്‌തംബറിലാണ് ചാവക്കാട് കടപ്പുറം സ്വദേശി വിബീഷിനെ കൊലപ്പെടുത്തി പൊതു ശ്‌മശാനത്തില്‍ കുഴിച്ചുമൂടിയത്. ചാവക്കാട് ബ്ളാങ്ങാട് സ്വദേശി രാജു, തൊട്ടാപ്പ് സ്വദേശി റഫീഖ് എന്നിവരെയാണ് തൃശൂര്‍ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു മാസത്തിന് ശേഷമാണ് വിബീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന ഉള്‍പ്പടെയുള്ള നിരവധി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം - COURT ORDER
ചാവക്കാട് തൊട്ടാപ്പ് സ്വദേശി വിബീഷിനെ പ്രതികള്‍ കൊന്ന് പൊതുശ്‌മശാനത്തില്‍ കുഴിച്ച് മൂടുകയായിരുന്നു.
പ്രതികൾക്ക് ജീവപര്യന്തം
വിബീഷ് മുമ്പ് രാജുവിനെയും റഫീഖിനെയും ആക്രമിച്ചതിന്‍റെ വിരോധമായിരുന്നു കൊലപാതകത്തിന് കാരണം. കേസിലെ ഒന്നാം പ്രതി രാജു വിധിക്ക് മുമ്പ് ഒളിവിൽ പോയിരുന്നു. റഫീക്കിനെ കോടതിയിൽ ഹാജരാക്കി. രാജുവിന്‍റെ ജാമ്യസംഖ്യയായ ഒരു ലക്ഷം രൂപയും ജാമ്യക്കാർ അര ലക്ഷം രൂപ വീതവും കോടതിയിൽ അടക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കേസിലെ മൂന്നും നാലും പ്രതികളായ ഇഗ്നേഷ്യസിനെയും അമീറിനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
Last Updated : Jul 21, 2019, 10:45 AM IST