കേരളം

kerala

ETV Bharat / state

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ രക്ഷപ്പെട്ടു; ആറ് പേര്‍ റിമാന്‍ഡ് പ്രതികള്‍ - THRISSUR MENTAL HOSPITAL

ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് ആഭരണവും മൊബൈലും കവർന്നതിന് ശേഷം താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്

തൃശൂര്‍ ജില്ലാ മാനസീകാരോഗ്യകേന്ദ്രം  ഏഴ് അന്തേവാസികൾ രക്ഷപ്പെട്ടു  എ.ആർ.ക്യാമ്പ്  തൃശൂര്‍ വെസ്റ്റ് പൊലീസ്  THRISSUR MENTAL HOSPITAL  PATIENTS ESCAPE
അന്തേവാസികൾ രക്ഷപ്പെട്ടു

By

Published : Dec 17, 2019, 11:53 PM IST

Updated : Dec 18, 2019, 1:17 AM IST

തൃശൂര്‍: ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരുന്ന ആറ് തടവുകാരും ഒരു രോഗിയുമടക്കം ഏഴ് പേർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് എട്ടോടെയാണ് സംഭവം. ആശുപത്രിയിലെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹാളില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് ആഭരണവും മൊബൈലും കവർന്നതിന് ശേഷം താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ രക്ഷപ്പെട്ടു; ആറ് പേര്‍ റിമാന്‍ഡ് പ്രതികള്‍

റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു , വിപിൻ, ജിനീഷ് എന്നീ പ്രതികളും ഒരു ഇതര സംസ്ഥാന രോഗിയുമാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനെയും നഴ്സിങ് അസിസ്റ്റന്‍റിനേയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഇതിന്ശേഷം സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു.തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Dec 18, 2019, 1:17 AM IST

ABOUT THE AUTHOR

...view details