തൃശൂർ:കളമശേരിക്ക് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജിലും രോഗിയോട് ക്രൂരത. വൃദ്ധയായ കൊവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി. കട്ടിലിൽ നിന്നും വീണ വയോധികയ്ക്ക് ഗുരുതരമായ പരിക്കുമുണ്ട്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ബന്ധുക്കൾ പരാതി നൽകി. ആരോഗ്യമന്ത്രിക്കും പരാതി സമർപ്പിക്കുമെന്ന് കുടുംബം അറിയിച്ചു.
കൊവിഡ് രോഗിയെ കെട്ടിയിട്ടു; തൃശൂർ മെഡിക്കൽ കോളജിൽ വൃദ്ധയോട് ക്രൂരത
തൃശൂർ കടങ്ങോട് സ്വദേശി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെയാണ് ആശുപത്രി അധികൃതർ കെട്ടിയിട്ടത്. തുടർന്ന് കട്ടിലില്‍ നിന്നും വീണ് വൃദ്ധക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴ് തുന്നലുകളുണ്ടെന്നും പല്ലിളകിയതായും കണ്ണിനടിയിലും മുഖത്തിന്‍റെ പല ഭാഗത്തും രക്തം കട്ട പിടിച്ചതായും ബന്ധുക്കള്‍ പറയുന്നു.
തൃശൂർ കടങ്ങോട് സ്വദേശി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കട്ടിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. ഈ മാസം 18ന് കുഞ്ഞിബീവിക്കും മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കൊവിഡ് പോസിറ്റീവാകയും തുടര്‍ന്ന് കുട്ടനെല്ലൂർ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. പിന്നീട് രക്ത സമ്മര്‍ദമുണ്ടായതിനാൽ രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാൽ ഇവരോടൊപ്പം മകന്‍റെ ഭാര്യയെ മാറ്റാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
അവശയായ വയോധികയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. എണീക്കാന്‍ ശ്രമിക്കവെയാണ് വയോധിക തറയിൽ വീണത്. തലയ്ക്കും കണ്ണിനും ഗുരതരമായി പരിക്കുണ്ട്. ഏഴ് തുന്നലുകളുണ്ടെന്നും പല്ലിളകിയതായും കണ്ണിനടിയിലും മുഖത്തിന്‍റെ പല ഭാഗത്തും രക്തം കട്ട പിടിച്ചതായും ബന്ധുക്കള്‍ പറയുന്നു. വാര്‍ഡില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു രോഗിയാണ് ദൃശ്യങ്ങൾ ബന്ധുക്കള്‍ക്ക് അയച്ചു നൽകിയത്.