കേരളം

kerala

ETV Bharat / state

തൃശൂരില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്: ജില്ലയില്‍ വ്യാപക നാശനഷ്‌ടം - തൃശൂര്‍

കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പല ഭാഗങ്ങളിലും ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു

thrissur  cyclone  thrissur cyclone  cherp  alappad  thriprayar  തൃശൂര്‍  തൃശൂര്‍ ചുഴലിക്കാറ്റ്
തൃശൂരില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്: ജില്ലയില്‍ വ്യാപക നാശനഷ്‌ടം

By

Published : Jul 15, 2022, 10:17 AM IST

Updated : Jul 15, 2022, 1:15 PM IST

തൃശൂര്‍: ചേര്‍പ്പ്, അലപ്പാട്, തൃപ്രയാര്‍, ഒല്ലൂര്‍, ഊരകം മേഖലകളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം. ഇന്നലെ (14-07-2022) ഉച്ചയോടെ ഉണ്ടായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂരയും പറന്നുപോയി. അതേസമയം എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം
പലവീടുകളുടെയും ടെറസിലെ ഷീറ്റുകള്‍ കാറ്റില്‍ നിലംപതിച്ച നിലയിലാണ്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുത ബന്ധം തകരാറിലായി. ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രമായ കടാമ്പുഴ മഹാവിഷ്‌ണു ക്ഷേത്രത്തിന്‍റെയും, ഊരകം വരണാകുളം ക്ഷേത്രത്തിന്‍റെയും മേല്‍ക്കൂരയിലെ ഓടുകള്‍ ശക്തമായ കാറ്റില്‍ ഇളകിമാറി.
ഫയര്‍ ഫോഴ്‌സ് എത്തിയാണ് കാറ്റില്‍ വീണ് ഗതാഗത തടസം സൃഷ്‌ടിച്ച മരങ്ങളും വൈദ്യുതി കാലുകളും നീക്കം ചെയ്‌തത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്ക് എടുത്തതിനുശേഷം നഷ്‌ടപരിഹാരത്തിനായി റിപ്പോർട്ട് നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.
Last Updated : Jul 15, 2022, 1:15 PM IST

ABOUT THE AUTHOR

...view details