തൃശൂർ ജില്ലാ കലോത്സവം;എൺപതോളം അപ്പീലുകൾ കിട്ടിയതതായി ഭാരവാഹികൾ - ഇരിങ്ങാലക്കുട
ഇന്ന് നാടോടി നൃത്തം, നാടകം, മൂകാഭിനയം, ദഫ് മുട്ട്, അർബനമുട്ട്, കോൽക്കളി, ശാസ്‌ത്രീയ സംഗീതം എന്നീ മത്സരങ്ങൾ നടക്കും.
തൃശൂർ ജില്ലാ കലോത്സവം; രണ്ടാം ദിവസത്തിൽ ഇരിങ്ങാലക്കുട മുന്നിൽ
തൃശൂർ: ഗുരുവായൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് വിവിധ വേദികളിലായി നാടോടി നൃത്തം, നാടകം, മൂകാഭിനയം, ദഫ് മുട്ട്, അർബനമുട്ട്, കോൽക്കളി, ശാസ്‌ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങൾ നടക്കും. ആദ്യ ദിനത്തിൽ 137 പോയിന്‍റ് നേടി ഇരിങ്ങാലക്കുടയാണ് മുന്നിട്ടു നിൽക്കുന്നത്. ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തത്തിൽ സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ് തൃശൂർ ഒന്നാം സ്ഥാനം നേടി. കലോത്സവത്തിൽ എൺപതോളം അപ്പീലുകൾ കിട്ടിയതതായി ഭാരവാഹികൾ പറഞ്ഞു.