ജില്ലയിൽ 168 പേർക്ക് കൂടി കൊവിഡ്; 563 പേർക്ക് രോഗമുക്തി
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,063 ആണ്
തൃശൂർ ജില്ലയിൽ 168 പേർക്ക് കൂടി കൊവിഡ്; 563 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച 168 പേർക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. 563 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,063 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 78,960 ആണ്. 73,345 പേരാണ് ഇതുവരെ രോഗമുക്തരായത്. സമ്പർക്കം വഴി 162 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.