തൃശൂർ: തൃശൂരിൽ 536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തി നേടിയപ്പോൾ 6399 പേർ ചികിത്സയില്‍ കഴിയുന്നു. തൃശൂർ സ്വദേശികളായ 104 പേര്‍ മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 62,078 ആണ്. ആകെ 55,217 പേർ രോഗമുക്തി നേടി ആശുപത്രിയില്‍ വിട്ടു.
തൃശൂരിൽ 536 പേര്‍ക്ക് കൂടി കൊവിഡ് - തൃശൂർ കൊവിഡ്
518 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തൃശൂരിൽ 536 പേര്‍ക്ക് കൂടി കൊവിഡ്
518 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴ് പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.