തൃശൂർ:തൃശൂരിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിയന്ത്രണത്തിന്‍റെ ഭാഗമായി സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങളുടെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം നിർത്തലാക്കി. തൃശൂർ നഗരത്തിലെ കടകൾ അടച്ചു. എന്നാൽ ശക്തൻ മാർക്കറ്റിലെ കടകൾ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഇന്നലെ തൃശൂർ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ ഓഫീസിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം എട്ട് ആയി. കോർപ്പറേഷനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നതിനാൽ കോർപ്പറേഷനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.