തൃശൂർ: സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഭരണഘടന ചട്ടങ്ങൾ ലംഘിച്ചുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ. രാധാകൃഷ്‌ണൻ. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തോമസ് ഐസക്കിന് നവംബർ ആറിന് ലഭിച്ചതാണെന്നും തുടർന്ന് സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും നിയമ മന്ത്രിയോടും ചർച്ച ചെയ്യാതെയും, സഭയിൽ അവതരിപ്പിക്കാതെയും റിപ്പോർട്ട് അട്ടിമറിക്കാനാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രമിച്ചതെന്ന് എ. എൻ. രാധാകൃഷ്‌ണൻ പറഞ്ഞു.
തോമസ് ഐസക്ക് ഭരണഘടന ചട്ടങ്ങൾ ലംഘിച്ചു: എ. എൻ. രാധാകൃഷ്‌ണൻ
നവംബർ ആറിന് ലഭിച്ച സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും നിയമ മന്ത്രിയോടും ചർച്ച ചെയ്യാതെയും, സഭയിൽ അവതരിപ്പിക്കാതെയും റിപ്പോർട്ട് അട്ടിമറിക്കാനാണ് തോമസ് ഐസക്ക് ശ്രമിച്ചതെന്ന് എ. എൻ. രാധാകൃഷ്‌ണൻ.
തൃശൂർ കോർപ്പറേഷനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയും എ. എൻ. രാധാകൃഷ്‌ണൻ പ്രഖ്യാപിച്ചു. ബിജെപിയുടെ മുതിർന്ന നേതാവും സംസ്ഥാന വക്താവുമായ അഡ്വ. ബി. ഗോപാലകൃഷ്‌ണനാണ് ബിജെപിയുടെ മേയർ സ്ഥാനാർഥി. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ബി. ഗോപാലകൃഷ്‌ണൻ ജനവിധി തേടുന്നത്. കഴിഞ്ഞതവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് ആറ് സീറ്റുകൾ ലഭിച്ചിരുന്നു. ഇത്തവണ ശക്തമായ മേയർ സ്ഥാനാർഥിയെ മുൻനിർത്തിക്കൊണ്ട് കൂടുതൽ സീറ്റുകൾ നേടാനാണ് ബിജെപിയുടെ ശ്രമം.