തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക് - Elephant Thechikkottu Ramachandran
ആനയുടെ കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടെന്ന് കാണിച്ച് തൃശൂർ ജില്ലാ കലക്ടർക്ക് വനം വകുപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ താത്കാലികമായി എഴുന്നള്ളത്തുകളിൽ നിന്നും മാറ്റി നിർത്തും. ആനയുടെ കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടെന്ന് കാണിച്ച് തൃശൂർ ജില്ലാ കലക്ടർക്ക് വനം വകുപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി അഞ്ചംഗ ഡോക്ടർമാർ ആനയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കും. ഇക്കഴിഞ്ഞ 11 നാണ് രാമചന്ദ്രന്‍റെ വിലക്ക് നീക്കി തൃശൂർ പാലക്കാട് ജില്ലകളിൽ എഴുന്നള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ആനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ജില്ലാ കലക്ടറിന് കത്ത് നൽകിയത്.