കേരളം

kerala

ETV Bharat / state

മാന്ദാമംഗലം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർഥന നടത്തി - ഓർത്തഡോക്സ് വിഭാഗം

രാവിലെ ഏഴരയോടെ പള്ളി അധികൃതരെത്തി താക്കോൽ ഏറ്റുവാങ്ങി. പിന്നീട് കുർബാനയും, ദിവ്യബലിയും നടന്നു

മാന്ദാമംഗലം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാർഥന ആരംഭിച്ചു

By

Published : Nov 2, 2019, 2:33 PM IST

Updated : Nov 2, 2019, 3:02 PM IST

തൃശൂർ:കോടതി ഉത്തരവിനെ തുടർന്ന് തൃശ്ശൂർ മാന്ദാമംഗലം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാർഥന നടത്തി. മാന്ദാമംഗലം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ഓർത്തഡോക്സ് വിഭാഗം ശനിയാഴ്ച ആരാധന നടത്തിയത്. നേരത്തെ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് സംഘര്‍ഷം നിലനിന്നിരുന്ന പള്ളിയാണിത്. രാവിലെ ഏഴരയോടെ പള്ളി അധികൃതരെത്തി താക്കോൽ ഏറ്റുവാങ്ങി. പിന്നീട് കുർബാനയും, ദിവ്യബലിയും നടന്നു. കഴിഞ്ഞ ജനുവരിയിൽ തർക്കത്തെ തുടർന്ന് പള്ളി അടച്ചിട്ട് തൃശ്ശൂര്‍ ജില്ലാ കലക്ടർ താക്കോൽ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ 31ന് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാനായത്.

മാന്ദാമംഗലം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർഥന നടത്തി


ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചാൽ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധമുണ്ടായേക്കുമെന്ന് കരുതി കനത്ത പൊലീസ് സുരക്ഷ പള്ളിപരിസരത്ത് ഏർപ്പെടുത്തിയിരുന്നു. യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല. പ്രാർഥന തടസപ്പെടുത്തേണ്ടതില്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ തീരുമാനം. ഞായറാഴ്ച രാവിലെ യാക്കോബായ വിഭാഗം പ്രതിഷേധ റാലി സംഘടിപ്പിച്ചുണ്ട്. 17 വർഷത്തിന് ശേഷമാണ് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ കഴിഞ്ഞത്.

Last Updated : Nov 2, 2019, 3:02 PM IST

ABOUT THE AUTHOR

...view details