കേരളം

kerala

ETV Bharat / state

യുഡിഎഫിനെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ. സുരേന്ദ്രൻ - UDF

കോൺഗ്രസ്‌ കടുത്ത നേതൃത്വ പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസിനെ മുസ്ലീം ലീഗ് വിഴുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കെ. സുരേന്ദ്രൻ  യുഡിഎഫ്  മുസ്ലീം ലീഗ്  K Surendran  UDF  Muslim League
യുഡിഎഫിനെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ. സുരേന്ദ്രൻ

By

Published : Sep 8, 2020, 7:45 PM IST

തൃശൂർ: യുഡിഎഫിനെയാകെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസ്‌ കടുത്ത നേതൃത്വ പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസിനെ മുസ്ലീം ലീഗ് വിഴുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുസ്ലീം ലീഗിന്‍റെ നിയന്ത്രണത്തിലേക്ക് യുഡിഎഫ് നേതൃത്വം പോകുന്നു. നിയമസഭാ അംഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക് പോയവർ തിരിച്ച് വരുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

യുഡിഎഫിനെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ. സുരേന്ദ്രൻ

ABOUT THE AUTHOR

...view details