തൃശൂർ:സംസ്ഥാനത്ത് ഏകീകൃത പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ പൊലീസ് ബാച്ച് സത്യപ്രതിജ്ഞ ചെയ്തു. 2279 പേരാണ് വിവിധ ബറ്റാലിയനുകളില്‍ നിന്നായി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ കേരള പൊലീസ് അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു.
സംസ്ഥാനത്ത് ഏകീകൃത പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ പൊലീസ് ബാച്ച് സത്യപ്രതിജ്ഞ ചെയ്തു
2279 പേരാണ് വിവിധ ബറ്റാലിയനുകളില്‍ നിന്നായി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്.
തൃശൂര്‍ കേരള പൊലീസ് അക്കാദമി ആസ്ഥാനമായ ഇന്‍റർഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയ്‌നിംഗ് സെന്‍ററിലും വിവിധ സായുധ പൊലീസ് ബറ്റാലിയനുകളിലുമാണ് പരിശീലനം നടന്നത്. ഏകീകൃത പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ പൊലീസ് ബാച്ചാണിത്. പരിശീലനത്തിനിടെ കൊവിഡ് മഹാമാരിയെ നേരിടേണ്ടി വന്നത് പരിശീലനാര്‍ഥികള്‍ക്ക് ലഭിച്ച മികച്ച അവസരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനം ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്. നേരത്തെ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നവരില്‍ പലരും ഒരു പ്രത്യേക മനോഭാവത്തോടെയാണ് സമൂഹത്തെ സമീപിച്ചിരുന്നത്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇപ്പോള്‍ സമൂഹത്തെ മൊത്തത്തില്‍ കണ്ടുകൊണ്ടുള്ള പരിശീലന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്‍റെ മാറ്റം കാണാനുണ്ട്. പക്ഷേ, ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയായതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നാമാരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉണ്ടാകാറുണ്ട് എന്നത് എപ്പോഴും മനസില്‍ കരുതലായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ ഡോ ബി.സന്ധ്യ, ഡിഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ പൊലീസ് അക്കാദമിയില്‍ സല്യൂട്ട് സ്വീകരിച്ചു.