കേരളം

kerala

ETV Bharat / state

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു - malayalm news updates

ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം സർവീസ് റോഡിലാണ് സംഭവം

കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കണ്ടെത്തി  തൃശ്ശൂർ വാർത്തകൾ  latest malayalm vartha updates]  latest malayalm vartha updates  malayalm news updates  കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂർ ബൈപ്പാസിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കണ്ടെത്തി

By

Published : Dec 2, 2019, 1:20 PM IST

Updated : Dec 2, 2019, 3:02 PM IST

തൃശ്ശൂർ:കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ വെന്തുമരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം സർവീസ് റോഡിലാണ് സംഭവം. ഗൗരിശങ്കർ ജംഗ്ഷൻ കടന്ന് വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു. അപകടത്തിൽ കാറിന്‍റെ ഉൾവശം പൂർണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിർ അന്വേഷണം ആരംഭിച്ചു.

കൊടുങ്ങല്ലൂർ ബൈപ്പാസിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കണ്ടെത്തി
Last Updated : Dec 2, 2019, 3:02 PM IST

ABOUT THE AUTHOR

...view details