തൃശ്ശൂർ:പഴയന്നൂരിൽ എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. സമാന രീതിയിൽ ഒറ്റപ്പാലത്തും കവർച്ചാശ്രമം നടത്തിയതായി പ്രതികൾ സമ്മതിച്ചു. രാഹുലും പ്രജിത്തും ചേർന്ന് ഒറ്റപ്പാലത്ത് നടത്തിയ ഹോട്ടൽ തകർന്നപ്പോഴുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇരുവരും എടിഎം കവർച്ച ആസൂത്രണം ചെയ്തത്. ഒറ്റപ്പാലത്ത് ഉണ്ടായ മോഷണ ശ്രമത്തിൽ ഉളികൊണ്ട് എടിഎം തകർക്കാനാണ് മോഷ്ട്ടാക്കൾ ശ്രമിച്ചത്. എന്നാൽ, ക്യാഷ് ട്രേ പുറത്തെടുക്കാനായിരുന്നില്ല. ഇത്തവണ കോയമ്പത്തൂരിൽ പോയി ഗ്യാസ് കട്ടർ അടക്കം ആയുധങ്ങൾ വാങ്ങിയാണ് കവർച്ചയ്ക്കിറങ്ങിയത്.
എ.ടി.എം മോഷണശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു - malayalam crime news updates
അലാം സംവിധാനമോ സെക്യൂരിറ്റി ജീവനക്കാരനോ പാറമേൽപടിയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ ഇല്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്ക് ഇവിടം തിരഞ്ഞെടുത്തതെന്ന് പ്രതികൾ
അലാം സംവിധാനമോ സെക്യൂരിറ്റി ജീവനക്കാരനോ പാറമേൽപടിയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ ഇല്ലെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്ക് ഇവിടം തിരഞ്ഞെടുത്തത്. രാഹുലിന്‍റെ സുഹൃത്ത് സുഭാഷിന്‍റെ കാറിലാണ് എത്തിയത്. കാറിന്‍റെ രണ്ട് നമ്പർ പ്ലേറ്റുകളിലും വ്യത്യസ്ത നമ്പറുകളാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ പ്രദേശമെന്ന നിലയ്ക്കാണ് കൊണ്ടാഴിയിലെ എസ്ബിഐ എടിഎം തിരഞ്ഞെടുത്തത്. പിടിക്കപ്പെടാതിരിക്കാൻ ഹെൽമറ്റും ഓവർകോട്ടും ധരിക്കുകയും പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കുപ്പിയിൽ മസാലപ്പൊടിയും മോഷ്ട്ടാക്കൾ കരുതിയിരുന്നു.
എടിഎമ്മിന്റെ ഷട്ടർ പൊക്കി ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തുറക്കാൻ ശ്രമിക്കുമ്പോൾ വെളിച്ചം കണ്ട് സമീപവാസികൾ ഉണരുകയായിരുന്നു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാർ കാനായിൽ കുടുങ്ങി ഇതെത്തുടർന്ന് കാർ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ വടക്കാഞ്ചേരിയിലെത്തി. ഇവിടെ നിന്ന് ട്രെയിനിൽ കൊരട്ടിയിലും. അവിടെനിന്ന് തിരികെ തൃശൂരിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. സ്പെഷൽ ബ്രാഞ്ച് എസിപി എസ്. ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.