കേരളം

kerala

ETV Bharat / state

പ്രളയത്തിൽ നശിച്ച സർട്ടിഫിക്കറ്റുകൾ സംരക്ഷിക്കാൻ ശാസ്‌ത്രീയ സംവിധാനവുമായി വിദ്യാർഥികൾ - സര്‍ട്ടിഫിക്കറ്റ്

ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങള്‍ മാനുസ്ക്രിപ്റ്റ് ആന്‍റ് പ്രിസർവേഷൻ സെന്‍ററിൽ ലഭ്യമാണ്.

തൃശൂർ

By

Published : Aug 21, 2019, 11:35 AM IST

Updated : Aug 21, 2019, 2:15 PM IST

തൃശൂർ: പ്രളയത്തില്‍ സർട്ടിഫിക്കറ്റുകളും ആധാരങ്ങളും ചികിത്സ രേഖകളുമൊക്കെ ഇല്ലാതായവർ ഏറെയാണ്. ഇത്തരത്തിൽ രേഖകൾ നഷ്‌ടപ്പെട്ടവർക്ക് ആശ്വാസമാവുകയാണ് തൃശൂർ ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ് കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഇവിടെ നനഞ്ഞ രേഖകൾ ശാസ്ത്രീയമായി സംരക്ഷിച്ച് തിരിച്ചു നൽകാൻ മലയാള വിഭാഗത്തിന് കീഴിലെ മാനുസ്ക്രിപ്റ്റ് ആന്‍റ് പ്രിസർവേഷൻ സെന്‍റർ സജ്ജമാണ്. യുജിസി ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്‍ററിൽ ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഏതുതരം രേഖകളും ഇവിടെ സംരക്ഷിക്കാനാവും. നിരവധി താളിയോലകളും രേഖകളും സംരക്ഷിച്ച് നൽകിയിട്ടുള്ള ഈ സെന്‍ററിൽ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളൾ ലഭ്യമാണ്.

പ്രളയത്തിൽ നശിച്ച സർട്ടിഫിക്കറ്റുകൾ സംരക്ഷിക്കാൻ ശാസ്‌ത്രീയ സംവിധാനവുമായി വിദ്യാർഥികൾ

നിലവിൽ നാൽപ്പത്തിരണ്ടോളം വരുന്ന ബി.വോക് മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്‌മെന്‍റ് വിഭാഗം വിദ്യാർഥികളുടെ ശ്രമഫലമായാണ് രേഖകൾ സംരക്ഷിച്ചുവരുന്നത്. പ്രളയത്തിൽ നഷ്‌ടപ്പെട്ട നിരവധി രേഖകൾ ആളുകൾ ഇവിടെ എത്തിക്കുന്നുണ്ട്. കനത്ത നാശനഷ്‌ടം സംഭവിച്ച നിലമ്പൂരിൽ നിന്നുള്ള ബാങ്ക് രേഖകളും വെള്ളം കയറി നശിച്ച സ്‌കൂളുകളിൽ സൂക്ഷിച്ച രേഖകളും സംരക്ഷിച്ചു നൽകണമെന്ന ആവശ്യവും ഇതിനോടകം ഇവരെ തേടിയെത്തിയിട്ടുണ്ട്.

Last Updated : Aug 21, 2019, 2:15 PM IST

ABOUT THE AUTHOR

...view details