തൃശൂര്‍: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് കുന്ദംകുളത്ത് തിരിതെളിഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് പരിപാടി. 350 ഇനങ്ങളിലായി 12,000 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. മന്ത്രി എ.സി.മൊയ്‌തീൻ ശാസ്‌ത്രോത്സവം ഉദ്‌ഘാടനം ചെയ്‌തു. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചു നടത്തുന്ന പരിപാടി നവംബർ അഞ്ചിന് സമാപിക്കും. മത്സരങ്ങളുടെ വിവരങ്ങളും ഫല പ്രഖ്യാപനങ്ങളും വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കും. രാവിലെ 10 മണി മുതൽ മത്സരങ്ങൾ ആരംഭിച്ചു.
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം മന്ത്രി എ.സി.മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്‌തു
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി
സാമൂഹ്യ ശാസ്‌ത്രം, ഗണിത ശാസ്‌ത്രം, ഐ.ടി പ്രവൃത്തി പരിചയ മേളയാണ് ശാസ്‌ത്രോത്സവത്തില്‍ നടക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതൽ വേദികളിൽ പ്രദർശനവും ഉണ്ടാകും. മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവരും എംഎല്‍എമാരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
Last Updated : Nov 3, 2019, 6:33 PM IST