തൃശൂര്‍:തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാറിന്‍റെ വക്താവിനെ പോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭ തെരഞ്ഞെടുപ്പ് നീട്ടിവെച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാര്‍ വക്താവിനെ പോലെ സംസാരിക്കുന്നു: സീതാറാം യെച്ചൂരി
രാജ്യസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധികൾ എത്തുന്നത് കേന്ദ്രം തടയുന്നത് ഭരണഘടന ലംഘനമാണെന്നും സീതാറാം യെച്ചൂരി.
രാജ്യസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധികൾ എത്തുന്നത് കേന്ദ്രം തടയുന്നത് രാഷ്‌ട്രീയമാണെന്നും ഭരണഘടന ലംഘനമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പാർട്ടിയിൽ രണ്ട് നിലപാടില്ല. സുപ്രീം കോടതി വിധിയാണ് പ്രധാനമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നതായും യെച്ചൂരി വിശദമാക്കി.
കോണ്‍ഗ്രസ് പിന്തുണയോടെയാണ് നേമത്ത് വിജയിച്ചതെന്ന് ബിജെപി എംഎല്‍ ഒ. രാജഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം - ബിജെപി കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പണത്തിന്‍റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ഓരോരുത്തരായി ബിജെപിയിലേക്ക് പോകുകയാണെന്നും സീതാറാം യെച്ചൂരി തൃശൂരില്‍ പറഞ്ഞു. പണത്തിന് വഴങ്ങിയില്ലെങ്കിൽ വ്യാജ കേസുകളിൽപ്പെടുത്തി ജാമ്യം പോലും നിഷേധിച്ച് ജയിലിൽ അടയക്കുകയാണ് രീതി. അതിനായി ഇഡിയും സിബിഐയുമെല്ലാം രംഗത്തുണ്ടെന്നും യെച്ചൂരി ആരോപിച്ചു.