കേരളം

kerala

ETV Bharat / state

കോടതി വിധിയുടെ മറവില്‍ ഭക്തരെ പിണറായി സർക്കാർ ആക്രമിച്ചു: അമിത് ഷാ

വിശ്വാസം സംരക്ഷിക്കാൻ ബിജെപി അയ്യപ്പ ഭക്തർക്കൊപ്പം നില്‍ക്കുമെന്ന് അമിത് ഷായുടെ വാഗ്ദാനം

കോടതി വിധിയുടെ മറവില്‍ ശബരിമല ഭക്തരെ പിണറായി സർക്കാർ ആക്രമിച്ചു: അമിത് ഷാ

By

Published : Apr 17, 2019, 8:23 AM IST

Updated : Apr 17, 2019, 10:18 AM IST

തൃശ്ശൂര്‍: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവില്‍ ഭക്തർക്കെതിരെ പിണറായി സർക്കാർ ആക്രമണം അഴിച്ചുവിട്ടതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ച് നിൽക്കുമെന്നും ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. അമിക്കസ്ക്യൂറി പ്രളയ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും കേരളത്തിലെ കമ്യുണിസ്റ്റ് സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബിജെപി ആർഎസ്എസ് പ്രവർത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നുവെന്നും അതില്‍ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരെ പിണറായി സർക്കാർ ആക്രമിച്ചു: അമിത് ഷാ
Last Updated : Apr 17, 2019, 10:18 AM IST

ABOUT THE AUTHOR

...view details