തൃശൂര്‍: അധ്യാപകന്‍റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ ജില്ല സെക്രട്ടറിയപടെ ഭീഷണി. തൃശൂർ ചെമ്പൂക്കാവ് മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസ് മുറിയില്‍ കയറിയാണ് എസ്എഫ്ഐ ജില്ല സെക്രട്ടറി ഹസൻ മുബാറക് ഭീഷണി മുഴക്കിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ഭീഷണിപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യം സംഭവത്തില്‍ പ്രന്‍സിപ്പാളിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കൃതൃ നിര്‍വഹണം തടസപ്പെടുത്തിയതിന് ഈസ്റ്റ് പൊലീസ് കേസെടുത്തു. ഒക്‌ടോബര്‍ 25നായിരുന്നു സംഭവം. അധ്യപകന്‍റെ കാല്‍മുട്ട് തല്ലി ഒടിക്കുമെന്നും പുറത്തേക്കിറങ്ങിയാൽ കാണിച്ചു തരാമെന്നും താൻ എസ്എഫ്ഐയുടെ ജില്ല സെക്രട്ടറിയാണെന്നും പറഞ്ഞ് ഹസൻ മുബാറക് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോളജിലെ വിദ്യാർഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. തൊപ്പി മാറ്റണമെന്ന് പ്രിൻസിപ്പൽ ഇൻചാർജ് ചുമതലയിൽ ഉണ്ടായിരുന്ന അധ്യാപകൻ ദിലീപ് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. നിർബന്ധപൂർവം വിദ്യാര്‍ഥിയെ കൊണ്ട് തൊപ്പി എടുപ്പിച്ചു എന്നാണ് എസ്എഫ്ഐ പറയുന്നത്. ഇതിനെതിരെ എസ്എഫ്ഐ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും സമരം നടത്തുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് ഇക്കഴിഞ്ഞ 25ന് ജില്ല സെക്രട്ടറി ഹസൻ മുബാറക്കിന്‍റെ നേതൃത്വത്തിലുള്ള ആറ് അംഗ സംഘം ഓഫിസിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിനിടയിൽ പ്രിൻസിപ്പലായി മിനിമോൾ ചുമതലയേറ്റതോടെ ദിലീപ് ചുമതല ഒഴിഞ്ഞിരുന്നു. പ്രിൻസിപ്പലിന്‍റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കണ്ടാലറിയുന്ന ആറ് പേർക്കെതിരെ കേസെടുത്തത്.