കേരളം

kerala

ETV Bharat / state

ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - എസ് ഡി പി ഐ എസ് എഫ് ഐ സംഘര്‍ഷം

എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ

SFI MEMBERS ATTACKED Chavakkad  ATTACKED Chavakkad  ചാവക്കാട് സംഘര്‍ഷം  എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം  എസ് ഡി പി ഐ എസ് എഫ് ഐ സംഘര്‍ഷം  എസ് ഡി പി ഐ
ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

By

Published : Nov 9, 2020, 12:20 AM IST

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചാവക്കാട് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ സെക്രട്ടറി അംഗം അഭിജിത്ത് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഇരുകൂട്ടരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയെങ്കിലും വീണ്ടും ആക്രമണം നടക്കുകയായിരുന്നു.

ABOUT THE AUTHOR

...view details