തൃശൂര്‍:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്‍റെ പിടിയില്‍. തൃശൂര്‍ കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് സീനിയര്‍ ക്ലാര്‍ക്ക് എടക്കളത്തൂർ വീട്ടിൽ ചന്ദ്രനാണ് അറസ്റ്റിലായത്. തേക്കുമരം മുറിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ചിറ്റണ്ട സ്വദേശി കമറുദീന്‍റെ കൈയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവെയാണ് നടപടി.
10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ക്ലാര്‍ക്ക് പിടിയില്‍ - Thrissur todays news
മരം മുറിക്കാന്‍ വേണ്ട പാസ് എടുക്കുന്നത് സംബന്ധിച്ച ആവശ്യത്തിന് വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് ചിറ്റണ്ട വില്ലേജ് ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്
തേക്കുമരം മുറിക്കുന്നതിനായി പാസിനുവേണ്ടി വില്ലേജ് ഓഫിസില്‍ കമറുദീന്‍ ബന്ധപ്പെട്ടിരുന്നു. ഓഫിസര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ വില്ലേജ് ഓഫിസ് ഇൻ ചാർജായിരുന്ന സീനിയർ ക്ലാർക്ക് ചന്ദ്രനെ സമീപിച്ചപ്പോള്‍ വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 21) 10,000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന്, കമറുദീൻ തൃശൂർ വിജിലൻസിൽ വിവരമറിയിച്ചു. ഇന്ന് കാലത്ത് വില്ലേജ് ഓഫിസിന് സമീപത്തുവച്ച് പണം നൽകുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
ഡിവൈഎസ്‌പി സിഐ ജിം പോൾ, സിഐപിഎസ് സുനിൽകുമാർ, സിപിഒ കെവി വിബീഷ്, പിടി അരുൺ എന്നിവർ അറസ്റ്റ് നടപടിയ്‌ക്ക് നേതൃത്വം നല്‍കി. രാവിലെ മുതൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിസരത്ത് ക്യാമ്പ് ചെയ്‌തിരുന്നു. വില്ലേജ് ഓഫിസിന്‍റെ കാറും കസ്റ്റഡിയിലെടുത്തു.