തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ചാലക്കുടി കലാഗൃഹത്തിൽ കണ്ടെത്തി. ചാലക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഉറക്കഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ആർഎൽവി രാമകൃഷ്‌ണൻ ആത്മഹത്യക്ക് ശ്രമിച്ചു - കലാഭവൻ മണി സഹോദരൻ
ഉറക്കഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാമകൃഷ്ണൻ വെള്ളിയാഴ്ച അക്കാദമിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സംഗീത നാടക അക്കാദമി വിവാദത്തില്‍ രാമകൃഷ്ണന്‍റെ ആരോപണം വാസ്തവ വിരുദ്ധവും ദുരുദ്ദേശപരവുമെന്ന് ചെയർപേഴ്സൻ കെപിഎസി ലളിത പത്രക്കുറിപ്പിലൂടെ പറഞ്ഞിരുന്നു. സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.