തൃശൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ. പ്രദീപിന്‍റെ കുടുംബത്തിന് സർക്കാർ പിന്തുണ അറിയിച്ച് റവന്യു മന്ത്രി കെ. രാജൻ. സർക്കാർ സഹായം പ്രഖ്യാപിച്ച ഉത്തരവിന്‍റെ പകർപ്പ് സെെനികന്‍ പ്രദീപിന്‍റെ തൃശൂരിലെ വീട്ടിലെത്തി മന്ത്രി കെെമാറി.
പ്രദീപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, കലക്ടർ ഹരിത വി. കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശ്രീലക്ഷ്മിയ്ക്ക് സർക്കാർ ജോലി, അഞ്ചു ലക്ഷം രൂപ, അച്ഛന്‍റെ ചികിത്സക്കായി മൂന്ന് ലക്ഷം എന്നിവയാണ് സഹായം.