കേരളം

kerala

ETV Bharat / state

റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ഗുരുവായൂർ നഗരസഭയും ചാവക്കാട് നഗരസഭയുമാണ് കലോത്സവത്തിൻ്റെ ചുമതല വഹിക്കുന്നത്. കൂടാതെ 16 അധ്യാപക സംഘടനകളും മേളയുടെ വിജയത്തിനായി ഒപ്പമുണ്ട്. തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക

റവന്യൂ ജില്ല കലോത്സവത്തിന് നാളെ തുടക്കം

By

Published : Nov 18, 2019, 11:43 PM IST

തൃശൂർ: റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളില്‍ അരങ്ങുണരും. 275 ഇനങ്ങളിലായി 7000 വിദ്യാർത്ഥികള്‍ മാറ്റുരക്കും. ഈ മാസം 22 വരെയാണ് മേള നടക്കുന്നത്. കലോത്സവത്തിലെ സ്വർണ്ണകപ്പിന് മഞ്ജുളാൽ പരിസരത്ത് നാല് മണിയോടെ വരവേൽപ് നൽകി. തുറന്ന ജീപ്പിൽ വിളംബര ഘോഷയാത്രയോടെയും ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെയുമാണ് ശ്രീകൃഷ്ണ സ്കൂളിലേക്ക് സ്വർണ്ണകപ്പ് ആനയിച്ചത്. ഗുരുവായൂർ നഗരസഭയും ചാവക്കാട് നഗരസഭയുമാണ് കലോത്സവത്തിൻ്റെ ചുമതല വഹിക്കുന്നത്. കൂടാതെ 16 അധ്യാപക സംഘടനകളും മേളയുടെ വിജയത്തിനായി ഒപ്പമുണ്ട്. തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക.

റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ, ചാവക്കാട് ഗവ. ഹൈസ്കൂൾ, ഗുരുവായൂർ ജി.യു.പി സ്കൂൾ, മമ്മിയൂർ ഗേൾസ് എൽഎഫ് ഹയർ സെക്കണ്ടറി, എൽഎഫ് കോൺവെൻ്റ്, മുതുവട്ടൂർ ശിക്ഷക് സദൻ എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. ദേവസ്വത്തിൻ്റെ കീഴിലുള്ള ശ്രീകൃഷ്ണ സ്കൂൾ പ്രധാന വേദിയായിട്ടും ദേവസ്വം ചെയർമാനേയോ അഡ്മിനിസ്ട്രേറ്ററെയോ പരിപാടികളിൽ പങ്കെടുപ്പിക്കാത്തത് സംഘാടക സമിതിയുടെ വീഴ്ചയായി വിലയിരുത്തുന്നുണ്ട്. വേദിക്ക് പേരിടുന്നത് തർക്കത്തിന് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടി വേദിക്ക് പേരിടാത്തതും സംഘാടക സമിതിയുടെ വീഴ്ചയായി വിലയിരുത്തുന്നു.

ABOUT THE AUTHOR

...view details