കേരളം

kerala

ETV Bharat / state

വധശ്രമം; തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂര്‍ പുത്തൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് പേര്‍ പിടിയിലായത്

അറസ്റ്റിലായ പ്രതികൾ

By

Published : May 6, 2019, 9:03 PM IST

Updated : May 6, 2019, 9:56 PM IST

തൃശ്ശൂർ:പുത്തൂരിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൂർ സ്വദേശി ലിന്‍റോ, ഒല്ലൂർ സ്വദേശി ഷിബിൻ എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യത്തെ തുടർന്ന് ഞായറാഴ്ച രാത്രി പുത്തൂർ സെന്‍ററിൽ വെച്ചാണ് ഇവർ പുത്തൂർ സ്വദേശി പ്രതീഷിനെ തലക്കടിച്ച് വധിക്കാൻ ശ്രമിച്ചത്.

അതേസമയം ലിന്‍റോയെ മർദ്ദിച്ച കേസിൽ പ്രതീഷിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒല്ലൂർ സബ്ബ് ഇൻസ്പെക്ടർ എസ് സിനോജിന്‍റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമവും പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ മൂന്നുപേരും എന്ന് പൊലീസ് പറഞ്ഞു. ഒല്ലൂർ സബ്ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽഖാദറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ പുത്തൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിൽ
Last Updated : May 6, 2019, 9:56 PM IST

ABOUT THE AUTHOR

...view details