ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റില്‍ വരത്തനും വേണ്ട വയസനും വേണ്ട എന്ന അടികുറിപ്പോടെയാണ് പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ തൃശ്ശൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവാദ പോസ്റ്ററുകള്‍ - തൃശ്ശൂര്‍ ഡിസിസി ഓഫീസ്
വരത്തനും വേണ്ട വയസനും വേണ്ട എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂരിന് പുറത്ത് നിന്നുള്ളവര്‍ മാത്രം സ്ഥാനാര്‍ഥികളായി വരുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയിലെ പ്രതിഷേധമാണ് പോസറ്ററിന് പിന്നില്‍.
കുറേ കാലങ്ങളായി തൃശൂരിന് പുറത്ത് നിന്നുള്ളവര്‍ മാത്രം സ്ഥാനാര്‍ഥികളായി വരുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിനെതിരെയുളള പോസ്റ്ററുകളാണെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്ററുകള്‍ കീറി കളഞ്ഞു. സീറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.