തൃശൂർ: ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. രണ്ടുദിവസത്തിനുള്ളിൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും. ഒപ്പം പരാതിക്കാരിയായ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
മഞ്ജു വാര്യരുടെ പരാതിയില്‍ കേസെടുത്തു; ശ്രീകുമാര്‍ മേനോനെതിരെ അന്വേഷണം - മഞ്ജു വാര്യർ
ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
മഞ്ജു വാര്യർ ഡിജിപിക്ക് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു
തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യു സാമുവലിനും എതിരെയാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
Last Updated : Oct 23, 2019, 9:05 PM IST