തൃശ്ശൂര്‍ : മദ്രസ വിദ്യാര്‍ഥിയായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി (52)ക്കെതിരെയാണ് നടപടി.
14 വയസുകാരനെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി (52)ക്കെതിരെയാണ് നടപടി
14 വയസുകാരന് പീഡനം; മദ്റസ അദ്യാപകന്‍ അറസ്റ്റില്‍
Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ
ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചാര്‍ത്തിയിരിക്കുന്നത്. 20 വർഷമായി ഇയാൾ പള്ളിയുടെ അധികാര സ്ഥാനം നിർവഹിക്കുന്നുണ്ട്. കുട്ടിയെ മുൻപും പലതവണ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. മദ്രസയിലെ ചില കുട്ടികള്‍ക്ക് മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.