കേരളം

kerala

ETV Bharat / state

പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍ു, മണലിപ്പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം - പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍ു

ഡാം തുറന്നത് റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ

Peechi Dam shutter opens due to heavy water in reservoir  peechi dam shutter open  heavy rain in kerala  പീച്ചി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്നു  പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍ു  മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിര്‍ദേശം
റിസർവോയറിൽ ജലനിരപ്പ് ഉയർന്നു; പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍് അധികൃതര്‍

By

Published : Jul 21, 2022, 8:17 PM IST

തൃശ്ശൂര്‍:പീച്ചി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ഇന്ന് (21.07.22) രാവിലെ 10 മണിയോടെയാണ് നാലു ഷട്ടറുകൾ ഓരോന്നായി ഉയർത്തിയത്. ഓരോ ഷട്ടറുകളും രണ്ട് ഇഞ്ച് വീതം ഉയർത്താനാണ് കലക്‌ടറുടെ നിർദേശം.

പീച്ചി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന‍ു

77.18 മീറ്റർ ആയിരുന്നു ഇന്നലത്തെ ജലനിരപ്പ്. ഇത് 76.02 മീറ്റർ എന്ന അപ്പർ റൂൾ കർവിന്‍റെ ജലവിതാനത്തെ മറികടന്നിരുന്നു. ഇതെതുടർന്നാണ് ഇന്ന് ഡാമിന്‍റെ നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം തുറക്കാൻ തീരുമാനമായത്.

പീച്ചി ഡാമിന്‍റെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പൊലീസ് സംവിധാനങ്ങളും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രസ്‌തുത സാഹചര്യത്തെ നേരിടുന്നതിന് സജ്ജരാകണമെന്നും മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details