തൃശ്ശൂർ : ലോക്ക് ഡൗണിൽ കുടുങ്ങിയ കലാകാരൻമ്മാർക്ക് സഹായവുമായി പാറമേക്കാവ് ദേവസ്വം. തൃശ്ശൂർ പൂരം റദ്ദാക്കിയതോടെ ദുരിതത്തിലായ കലാകാരൻമ്മാർക്കാണ് പൂരത്തിന്‍റെ പ്രധാന പങ്കാളികളായ പാറമേക്കാവ് ദേവസ്വം സഹായം എത്തിക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിനായി പൂരത്തിൽ പങ്കെടുത്തിരുന്ന കലാകാരന്മാർക്ക് 10ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
കലാകാരൻമ്മാർക്ക് ധനസഹായവുമായി പാറമേക്കാവ് ദേവസ്വം - paramekkavu
പാറമേക്കാവ് ക്ഷേത്രത്തിനായി പൂരത്തിൽ പങ്കെടുത്തിരുന്ന കലാകാരന്മാർക്ക് 10ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
വാദ്യക്കാർ,ദേവസ്വം ആനക്കാർ,പന്തം,കതിന,ചമയം തുടങ്ങിയ ജോലികൾ ചെയ്തിരുന്ന 500ഓളം തൊഴിലാളികൾ എന്നിവർക്ക് 2,000 രൂപ വീതം നൽകും. അന്തരിച്ച ഇടയ്ക്ക കലാകാരൻ പല്ലാവൂർ സന്തോഷിന്‍റെ കുടുംബത്തിന് 50,000 രൂപ നൽകും. ലോക്ക് ഡൗൺ നീട്ടിയതിന്‍റെ ഭാഗമായാണ് മെയ് മൂന്നിന് നടത്താനിരുന്ന തൃശ്ശുർ പൂരം ഉപേക്ഷിച്ചത്. എന്നാൽ അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ഏപ്രിൽ 26ന് തൃശ്ശൂർ പൂരം കൊടിയേറ്റ് പാറമേക്കാവ് ക്ഷേത്രത്തിൽ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.