കേരളം

kerala

ETV Bharat / state

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു - പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം അപകടം

മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം

ACCIDENT deth  PALIYEKKARA ACCIDENT  two killed  ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു  പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം അപകടം  ബൈക്ക് അപകടം
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു

By

Published : Jan 21, 2020, 11:49 PM IST

തൃശൂര്‍:പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ടോൾ പ്ലാസയിലെ വരിയിൽ നിന്ന ലോറിക്ക് പിന്നിലാണ് ബൈക്കിടിച്ചത്. സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന ബൈക്ക് പെട്ടന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയിലായി. തലക്ക് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു

ABOUT THE AUTHOR

...view details