കേരളം

kerala

ETV Bharat / state

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം ഖബറടക്കി - crist church

മൃതദേഹം നാട്ടിലെത്തിച്ചത് ഇന്ന് പുലര്‍ച്ചയോടെ. മേത്തല കമ്മ്യൂണിറ്റി സെന്‍ററിൽ പൊതുദർശനത്തിനു വച്ച ശേഷം ചേരമാൻ ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം ഖബറടക്കി

By

Published : Mar 25, 2019, 12:06 PM IST

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് മുസ്ലീപള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ആന്‍സിയുടെമൃതദേഹം ഖബറടക്കി. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിലായിരുന്നു ഖബറടക്കം. ആൻസിക്ക് അന്ത്യാഞ്ജലി അർപ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. ആൻസിയുടെ മൃതദേഹം ഇന്ന് പുലർച്ചെയാണ് നാട്ടിലെത്തിച്ചത്. മൃതദേഹം ആദ്യം ഭർതൃവീട്ടിലും പിന്നീട് ആൻസിയുടെ വീട്ടിലേക്കും കൊണ്ടു പോയി. കൊടുങ്ങല്ലൂർ മേത്തല കമ്മ്യൂണിറ്റി സെന്‍ററിലെപൊതുദർശനത്തിന് ശേഷംപതിനൊന്ന് മണിയോടെയായിരുന്നു ഖബറടക്കം. ഒരു വർഷം മുമ്പാണ് നാസറും ആൻസിയും ന്യൂസിലൻഡിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ABOUT THE AUTHOR

...view details