ന്യൂസിലന്‍റിൽ ക്രൈസ്റ്റ് ചർച്ചിലുണ്ടായ വെടിവെയ്പിൽ മരിച്ചവരിൽ മലയാളി യുവതിയും . തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് മരിച്ചത്. ന്യൂസിലന്‍റിൽ കാർഷിക സർവ്വകലാശാലയിലെ എം ടെക്ക് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് നാസർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്. വിവാഹശേഷം കഴിഞ്ഞ വർഷമാണ് ഇവർ ഇവിടെയെത്തിയതെന്നാണ് വിവരം.
ന്യൂസിലന്‍റ് വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും; മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി
അപകടത്തിൽ അൻസിയുടെ കാലിന് പരിക്കേറ്റെന്നാണ് ഭർത്താവ് കഴിഞ്ഞ ദിവസം വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.
ആക്രമണം നടന്ന പളളിക്ക് സമീപമാണ് ഇവരുടെ വീടെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. അപകടത്തിൽ അൻസിയുടെ കാലിന് പരിക്കേറ്റെന്നാണ് ഭർത്താവ് കഴിഞ്ഞ ദിവസം വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭീകരാക്രമണത്തിൽ ഇതുവരെ അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 പേർ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണം നടന്നപളളിക്ക് സമീപമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി സമാൻ സംഭവങ്ങൾ വിശദീകരിക്കുന്ന വീഡിയോയും ലഭ്യമായിട്ടുണ്ട്. ഇതുപ്രകാരം ഉച്ചക്ക് സമാനും സുഹൃത്തും കൂടിയാണ് പളളിയിലെത്തിയത് . ഫോൺവന്നതിനെ തുടർന്ന് സമാൻ വെളിയിലേക്കും സുഹൃത്ത് പളളിയിലേക്കും കടന്നു. പെട്ടന്ന് വെടിയൊച്ച കേൾക്കുകയും തോക്കുധാരിയായ ഒരാൾ വെടിയുതിർത്ത് പളളിയിലേക്ക് പ്രവേശിക്കുന്നതുമാണ് കണ്ടത്. തുടർന്ന് ഇദ്ദേഹം ഓടിയൊളിക്കുകയായിരുന്നു. പിന്നീട് സുഹൃത്തും ഇത്തരത്തിൽ രക്ഷപ്പെട്ടെന്നും അദ്ദേഹം പറയുന്നു.