കേരളം

kerala

ETV Bharat / state

ബാറിന് മുൻപിൽ യുവാവിന് മർദ്ദനം; ഒരാൾ പിടിയില്‍ - ഡി.വൈ.എസ്.പി സി ആർ.സന്തോഷും സംഘവും

പൂവത്തിങ്കലിലെ ബാറിന് മുൻപിൽ വച്ച് കുറ്റിച്ചിറ സ്വദേശിയായ യുവാവിനെ ജെഫിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയായിരുന്നു. മുൻ വൈരാഗ്യമായിരുന്നു മർദ്ദനത്തിന് കാരണം. ജെഫിന്‍റെ പേരില്‍ മുൻപ് പൊലീസുകാരെ ആക്രമിച്ചതിനും മാരകായുധങ്ങൾ കൈവശം വച്ചതിനും സംഘം ചേർന്ന് അടിപിടി ഉണ്ടാക്കിയതിനും കേസുകൾ നിലവിലുണ്ട്

Crime  യുവാവിനെ ക്രൂരമായി മർദ്ദിച്ചു  bar  പരിയാരം പൂവത്തിങ്കലിലെ ബാർ  ഡി.വൈ.എസ്.പി സി ആർ.സന്തോഷും സംഘവും  ജെഫിൻ
ബാറിന് മുൻപിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

By

Published : Mar 16, 2020, 11:12 PM IST

തൃശൂർ: ബാറിന് മുൻപിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചാലക്കുടി പരിയാരം പൂവത്തിങ്കൽ ചേരിയേക്കര പുളിക്കൻ വീട്ടിൽ ജെഫിൻ (29) ആണ് പിടിയിലായത്. ഇയാൾ നിരവധി അടിപിടി കേസുകളിലെ പ്രതിയാണെന്ന് ചാലക്കുടി പൊലീസ് പറഞ്ഞു. ഫെബ്രുവരി 23നാണ് കേസിനാസ്‌പദമായ സംഭവം. പൂവത്തിങ്കലിലെ ബാറിന് മുൻപിൽ വച്ച് കുറ്റിച്ചിറ സ്വദേശിയായ യുവാവിനെ ജെഫിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയായിരുന്നു. മുൻ വൈരാഗ്യമായിരുന്നു മർദ്ദനത്തിന് കാരണം. ജെഫിന്‍റെ പേരില്‍ മുൻപ് പൊലീസുകാരെ ആക്രമിച്ചതിനും മാരകായുധങ്ങൾ കൈവശം വച്ചതിനും സംഘം ചേർന്ന് അടിപിടി ഉണ്ടാക്കിയതിനും കേസുകൾ നിലവിലുണ്ട്. ഇയാളുടെ സംഘത്തിലെ മറ്റുളളവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details