തൃശൂർ: ധനമന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ധനമന്ത്രി നിയമലംഘനം ആവർത്തിച്ചിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടത്തിന് തെളിവാണ്. കെ.എസ്.എഫ്.ഇയിലെ റെയ്‌ഡിൽ മുഖ്യമന്ത്രിയ്‌ക്കെതിരായ നിലപാടെടുത്ത ആളാണ് ധനമന്ത്രി തോമസ് ഐസക്. അതിലൂടെ മുഖ്യമന്ത്രിയുടെ വകുപ്പിലെ അവിശ്വാസം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
ധനമന്ത്രിയെ പുറത്താക്കണമെന്ന് എം.ടി രമേശ് - തോമസ് ഐസക്
ധനമന്ത്രി നിയമലംഘനം ആവർത്തിച്ചിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടതിന് തെളിവാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്
ധനമന്ത്രിയെ പുറത്താക്കണമെന്ന് എം.ടി രമേശ്
ധനമന്ത്രിയും അദ്ദേഹത്തിനെ പിന്തുണക്കുന്ന സിപിഎം നേതാക്കളും പറയുന്നത് സ്വകാര്യ പണമിടപാടുക്കാർക്ക് വേണ്ടിയുള്ളതാണ് വിജിലൻസ് റെയ്‌ഡ് എന്നാണ്. എങ്കിൽ മുഖ്യമന്ത്രിയാണ് അതിൽ കുറ്റക്കാരൻ. എന്നാൽ മുഖ്യമന്ത്രി റെയ്‌ഡിനെ ന്യായീകരിക്കുകയാണ് ചെയ്‌തത്. വിജിലൻസ് റെയ്‌ഡ് പാർട്ടിക്കകത്തല്ല ചർച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിയാണോ ധനകാര്യമന്ത്രിയാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.