തൃശ്ശൂര്‍: ജില്ലയില്‍ 4128 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍. പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾ തയ്യാറാണ്. 1550 വനഭൂമി പട്ടയങ്ങളും സർവ്വേ നടപടികൾ പൂർത്തീകരിച്ച് തയ്യാറായി വരുന്നു. കേന്ദ്രാനുമതിക്ക് സമർപ്പിച്ചിരിക്കുന്ന 2245 പട്ടയങ്ങളിലും അവേശഷിക്കുന്ന നടപടികൾ കൂടി ഉടൻ പൂർത്തിയാക്കി വിതരണത്തിന് തയ്യാറാക്കും.
6,000ത്തില്‍ അധികം പട്ടയങ്ങൾ വിതരണത്തിന് തയ്യാറെന്ന് മന്ത്രി എസി മൊയ്‌തീൻ - deed distribution
പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾ തയ്യാറാണ്. 1550 വനഭൂമി പട്ടയങ്ങളും സർവ്വേ നടപടികൾ പൂർത്തീകരിച്ച് തയ്യാറായി വരുന്നതായി മന്ത്രി.
ഇതിൽ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയ്യേറി കൈവശം വച്ചിരിക്കുന്നവർക്ക് അത് പതിച്ച് നൽകും. ഇതിനായി സംയുക്ത പരിശോധന നടത്തിയതും കേന്ദ്രാനുമതി ലഭിച്ചതുമായ ഭൂമിക്ക് നിലവിൽ ജെവിആർ റിപ്പോർട്ട് ലഭ്യമല്ലാത്ത കേസുകളിലും മരവില ഒഴിവാക്കി പട്ടയം അനുവദിക്കാൻ ജില്ലാ കലക്ടർക്ക് അനുമതി നൽകിയിരുന്നു. ഇതിൽ 1550 പട്ടയങ്ങൾ ഉടനെ വിതരണത്തിന് തയ്യാറാകുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 300ൽ പരം വനഭൂമി പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത് ഒരു വർഷക്കാലയളവിനുളളിൽ 3800 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുളള നടപടികളാണ് പൂർത്തിയാകുന്നത്. സർക്കാരിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും സമർപ്പിത പ്രവർത്തനത്തിന്‍റെ ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.