തൃശൂർ:കൊടകര കുഴൽപ്പണ കേസിൽ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണ സംഘത്തിന് താമസം ഒരുക്കിയത് ബിജെപി ജില്ലാ നേതൃത്വം. മുറി ബുക്ക് ചെയ്‌തത് തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ നിന്ന്. ഏപ്രിൽ രണ്ടിന് വൈകിട്ട് ഏഴ് മണിക്ക് മുറി ബുക്ക് ചെയ്‌തു. ധർമരാജൻ, ഷംജീർ, റഷീദ് എന്നിവരാണ് മുറികളിൽ താമസിച്ചത്. അന്വേഷണ സംഘം ഹോട്ടൽ ജീവനക്കാരന്‍റെ മൊഴിയെടുത്തു. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊടകര കുഴൽപ്പണ കേസ്; ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ - കൊടകര കുഴൽപ്പണ കേസിൽ ബിജെപി
ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
കൊടകര കുഴൽപ്പണ കേസ്
കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം ഇന്നലെ കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്‌തിരുന്നു. വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം അന്വേഷണ സംഘം കണ്ടെടുത്തത്.
കൂടുതൽ വായനയ്ക്ക്:കൊടകര കുഴൽപ്പണ കേസ്; കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു